ന്യൂദല്‍ഹി : മുംബൈ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനാണു കുല്ഭൂഷണ് ജാദവെന്ന് പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. ചതുരംഗത്തിലെ കാലാള്‍ മാത്രമായിരുന്നു കസബ്. എന്നാല്‍ ഭീകരവാദം വളര്‍ത്തി ആളുകളെ കൊല്ലിക്കാനുള്ള പ്രവൃത്തികളാണു ജാദവ് ആസൂത്രണം ചെയ്തതെന്നും മുഷറഫ് ആരോപിച്ചു.
ഒരു ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പര്‍വേസ് മുഷാറഫ്. 164 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണക്കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ പാക്ക് ഭീകരനാണ് അജ്മല്‍ കസബ്. ജാദവ് ഇന്ത്യന്‍ ചാരനാണെന്ന് പറഞ്ഞാണ് പാക്കിസ്ഥാന് തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തതും സൈനികകോടതി വധശിക്ഷ വിധിച്ചതും.
എന്നാല്‍ അന്താരാഷ്ട്രക്കോടതി വധശിക്ഷ തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: