ന്യൂദല്‍ഹി: വരിഷ്ഠ പെന്ഷന് ബീമാ യോജന 2003നും വരിഷ്ഠ പെന്ഷന് ബീമാ യോജന 2014നും കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി.
2003-04 മുതല്‍ 2014-15 വരെ വിപിബിവൈ 2003ന് എല്‍ഐസിക്ക് നല്കിയ സബ്സിഡി തുക ഉള്‍പ്പെടെയുള്ള ചെലവും, 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ ഈ രണ്ട് പദ്ധതികള്‍ക്കും വേണ്ടിവരുന്ന ചെലവും മന്ത്രിസഭ അംഗീകരിച്ചു. രണ്ട് പദ്ധതികളും എല്‍ഐസി മുഖേനയാണ് നടപ്പിലാക്കുന്നത്.
പദ്ധതിയിലെ നിക്ഷേപത്തില്‍ നിന്ന് എല്‍ഐസിക്കുള്ള യഥാര്‍ത്ഥ ആദായവും ഗവണ്മെന്റ് ഉറപ്പ് നല്‍കിയിട്ടുള്ള തുകയും തമ്മിലുള്ള വ്യത്യാസമാണ് എല്‍ഐസിക്ക് സബ്സിഡിയായി നല്‍കുന്നത്. വരിസംഖ്യയ്ക്ക് ആനുപാതികമായി മുതിര്‍ന്ന പൗരന്മാര്ക്ക് മിനിമം പെന്ഷന് ഉറപ്പു നല്കുന്ന പദ്ധതികളാണിവ.
വരിസംഖ്യ അടയ്ക്കുന്ന അന്നുമുതല്‍ വരിക്കാരന് മരിക്കുന്നതുവരെ പെന്ഷന് ലഭിക്കും. മരണശേഷം ഈ തുക അവകാശിക്ക് നല്‍കും. കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. 2016 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 3,17,991 പേര്‍ക്ക് വിപിബിവൈ 2014ന്റെയും 2,84,699 പേര്‍ക്ക് വിപിബിവൈ 2003ന്റെയും പ്രയോജനം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: