വാഷിങ്ടണ്‍: ഓണ്‍ലൈന്‍ റെസ്റ്റോറന്റായ സൊമാറ്റോയില്‍ നിന്ന് 1.7 കോടി പേരുടെ വിവരങ്ങള്‍ സൈബര്‍ ആക്രമണകാരികള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത വ്യക്തികളുടെ മെയില്‍ ഐഡികളും വിശദ വിവരങ്ങളുമാണ് ചോര്‍ത്തിയിരിക്കുന്നത്.
എന്നാല്‍ കമ്പനിയുടെ പണമിടപാടുകള്‍ അതീവ സുരക്ഷയുള്ള പിസിഐ ഡാറ്റയായി സൂക്ഷിക്കുന്നതിനാല്‍ ഹാക്കര്മാര്ക്കിത് ചോര്‍ത്താന്‍ സാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങള്‍ സൊമാറ്റോയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു. 150ഓളം രാജ്യങ്ങളില്‍ വ്യാപിച്ച വാനക്രൈയാണ് ഈ ആക്രമണത്തിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: