ശാസ്താംകോട്ട: ശൂരനാട്ട് ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി നായരടക്കം നിരവധി പേർക്ക് പട്ടിയുടെ കടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് സ്ത്രീകളടക്കം മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്.
പട്ടിയ്‌ക്ക് പേയ ബാധ ഉണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
















