കണ്ണൂര്‍: പ്ലസ് ടു പരീക്ഷയില്‍ മികച്ച നിലയില്‍ വിജയം കരസ്ഥമാക്കിയ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മാലൂര്‍ ലക്ഷം വീട് കോളനിയിലെ റഫ്‌സീനയാണ് മരിച്ചത്.
ശിവപുരം ഹയര്‍സെക്കന്റിറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു റഫ്‌സീന. ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയിലും പ്ലസ് ടുവിന് മികച്ച വിജയം കരസ്ഥമാക്കിയ പെണ്‍കുട്ടി നാട്ടുകാരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ബയോളജി ഗ്രൂപ്പില്‍ 1200 ല്‍ 1180 മാര്‍ക്കാണ് റഫ്‌സീന നേടിയത്.
















