തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഓഫീസ് കമ്പ്യൂട്ടറുകളിലും റാന്‍സംവയര്‍ ആക്രമണം. ഭരണനിര്‍വഹണ വിഭാഗത്തിലെ പത്ത് കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്. ഇതെല്ലാം പഴയ ഓപ്പറേറ്റിങ് സംവിധാനത്തിലുള്ളതാണ്.
വൈറസ് പടരാതിരിക്കാന്‍ ബാക്കിയുള്ള 20 കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ടിക്കറ്റ് വില്‍പ്പന, ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ എന്നിവയ്‌ക്ക് തടസമുണ്ടായില്ലെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗള്‍ അറിയിച്ചു. ഈ സേവനങ്ങള്‍ക്കുള്ള കമ്പ്യൂട്ടറുകള്‍ സുരക്ഷാ സംവിധാനമൊരുക്കി വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
















