നോയിഡ: ഉത്തര്‍പ്രദേശിലെ സദര്‍പൂരില്‍ മലയാളി നഴ്‌സിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. റിമിയ എന്ന നഴ്‌സിനെയാണ് സദര്‍പുര്‍ കോളനിയിലെ താമസസ്ഥലത്തു മരുന്നു കുത്തിവച്ചു മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് സെക്ടര്‍ 39 പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രാകേഷ് കുമാര്‍ സിംഗ് പറഞ്ഞു.
റിമിയ ചൊവ്വാഴ്ച ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന. മാനസിക സമ്മര്‍ദമാണ് ജീവനൊടുക്കലിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
















