ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ വിമര്‍ശനവുമായി പുറത്താക്കപ്പെട്ട എഎപി നേതാവ് കപില്‍ മിശ്ര വീണ്ടും രംഗത്ത്. വര്‍ഷത്തില്‍ രണ്ട് തവണ മാത്രമാണ് കേജ്‌രിവാള്‍ മുഖ്യമന്ത്രി ഓഫീസ് സന്ദര്‍ശിച്ചിരിക്കുന്നതെന്നാണ് മിശ്രയുടെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് കേജ്‌രിക്കെതിരെയുള്ള കപില്‍ മിശ്രയുടെ വിമര്‍ശനം.
രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ കേജ്‌രിവാളിന് മാത്രമാണ് ഏറ്റവും കുറവ് ഹാജര്‍ നില. തന്റെ ഓഫീസ് സന്ദര്‍ശിക്കാത്ത ഒരേ ഒരു മുഖ്യമന്ത്രിയും കേജ്‌രിവാളാണ്. മുഖ്യമന്ത്രിമാരില്‍ ഏറ്റവും അധികം അവധിയെടുത്തത് കേജ്‌രിവാളാണ്. ഏറ്റവും കൂടുതല്‍ അഴിമതിയുള്ളതും കേജ്‌രിവാളിന്റെ പേരില്‍ തന്നെ- മിശ്ര ട്വിറ്ററില്‍ കുറിച്ചു. ദല്‍ഹിയിലെ പണമെല്ലാം അപഹരിച്ച കേജ്‌രി ജനങ്ങളുടെ വിശ്വാസത്തെയാണ് ചോദ്യം ചെയ്തതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
ആപ്പ് നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളിലും അദ്ദേഹം പങ്കെടുത്തു. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സമയങ്ങളിലെല്ലാം അവര്‍ക്ക് പിന്തുണയുമായാണ് കേജ്‌രി നിലകൊണ്ടത്. പൊതുജനങ്ങളെ ഭയപ്പെടേണ്ട കാര്യമില്ല. ഈ ആരോപണങ്ങളെല്ലാം 15 ദിവസത്തിനകം കെട്ടടങ്ങുമെന്നും കേജ്‌രി നേതാക്കളോട് പറഞ്ഞതായി മിശ്ര ചൂണ്ടിക്കാട്ടി.
















