Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെയില്‍വേ ഡിവി. ഓഫീസില്‍ വൈറസ് ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 10:36 pm IST
in Kerala

പാലക്കാട്: കഴിഞ്ഞ ദിവസം കേരളത്തിലെ ചില പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ കണ്ടെത്തിയ വാനക്രൈ വൈറസ് പാലക്കാട് ദക്ഷിണ റെയില്‍വെ ഡിവിഷണല്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ ശൃംഖലയിലും കടന്നുകയറി. റാന്‍സംവെയര്‍ ആക്രമണം റെയില്‍വേയുടെ പേഴ്‌സണല്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളെ ബാധിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സൈബര്‍ ആക്രമണമുണ്ടായത്.

ജീവനക്കാര്‍ ഉച്ചഭക്ഷണത്തിന് പോയ സമയത്താണ് സംഭവം. തിരിച്ചെത്തിയപ്പോഴാണ് 23 കമ്പ്യൂട്ടറുകളില്‍ റാന്‍സംവെയര്‍ ആക്രമണം കണ്ടെത്തിയത്. എന്നാല്‍ ആക്രമണം റെയില്‍വേ റിസര്‍വേഷനേയോ ട്രെയിന്‍ ഗതാഗതത്തെയോ ബാധിക്കില്ലെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്‌തെന്നും ഫയലുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ മോചനദ്രവ്യം നല്‍കണമെന്നുമുള്ള സന്ദേശം വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളുടെ ഹോംസ്‌ക്രീനില്‍ തെളിഞ്ഞു. മൂന്നുദിവസത്തിനുള്ളില്‍ 300 ഡോളര്‍ നല്‍കണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. 22 പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും അക്കൗണ്ട്‌സ് വിഭാഗത്തിലെ ഒരു കമ്പ്യൂട്ടറുമാണ് വാന്നക്രൈ ആക്രമണത്തിന് ഇരയായത്. ഡല്‍ഹി കേന്ദ്രീകരിച്ചുളള സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

ശമ്പളം, ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ അക്കൗണ്ട്‌സ് വിഭാഗത്തിലെ കമ്പ്യൂട്ടറിലാണ് സൂക്ഷിച്ചിരിക്കുന്നത്. വൈറസ് ആക്രമണം വളരെ ഗൗരവമായാണ് റെയില്‍വേ വീക്ഷിക്കുന്നത്. വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ഐടി വിദഗ്ധരുമായി ബന്ധപ്പെട്ടു. സാഹചര്യം പരിശോധിക്കാന്‍ ഐടി വിദഗ്ധര്‍ റെയില്‍വേ ഡിവിഷന്‍ ആസ്ഥാനത്ത് എത്തുന്നുണ്ട്.

അഞ്ഞൂറോളം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളാണ് സതേണ്‍ റെയില്‍വേ ആസ്ഥാനത്തുള്ളത്. സതേണ്‍ റെയില്‍വേ സെര്‍വറുകള്‍, സണ്‍ സൊളാരിസ്, ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയിലാണ് പ്രവര്‍ത്തിക്കുന്നത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലെ ഡേറ്റാ ബാക്ക് അപ്പ് സൂക്ഷിക്കുന്നതിനാല്‍ വലിയ ഫയല്‍ നഷ്ടം ഉണ്ടാകില്ലെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

India

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Entertainment

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

പുതിയ വാര്‍ത്തകള്‍

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.