തൃശൂര്‍: ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്സിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരത്തെ ടാര്‍ഗറ്റ് കോളേജ് എന്ന സ്ഥാപനം പുറത്തിറക്കിയ പിഎസ്‌സി ഗൈഡില്‍ സംഘത്തിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം പ്രത്യക്ഷപ്പെട്ടത് പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഗാന്ധിവധവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട നാഥുറാം ഗോഡ്‌സേയൊടൊപ്പം വധശിക്ഷ ലഭിച്ച ആര്‍എസ്എസ് നേതാവ് ആര് എന്നാണ് ഗൈഡിലെ ചോദ്യം. നാരായണ്‍ ദത്താത്രേയ ആപ്‌തേ എന്ന് ഉത്തരവും നല്‍കിയിട്ടുണ്ട്.
അടിസ്ഥാനരഹിതമായ ചോദ്യവും ഉത്തരവും നല്‍കിയ കോളേജിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നും അടുത്തതവണ പ്രസിദ്ധീകരിക്കുമ്പോള്‍ ഇതൊഴിവാക്കുമെന്നും കോളേജ് അധികൃതര്‍ പ്രതികരിച്ചു. എന്നാലിത് കേവലം അബദ്ധമായി കാണാനാകില്ലെന്നും ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും സൂചനയുണ്ട്.
കോളേജിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഒരുകൂട്ടം അഭിഭാഷകര്‍. ഗാന്ധിവധത്തില്‍ ആര്‍എസ്എസിനോ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കോ പങ്കില്ലെന്ന കാര്യം സൂപ്രീംകോടതിയും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനും വ്യക്തമാക്കിയിട്ടുള്ളതാണ്. ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ പാര്‍ലമെന്റിലും ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടുണ്ട്.
ഇവയുടെയൊക്കെ ചരിത്രരേഖകളും ലഭ്യമാണെന്നിരിക്കെയാണ് ഉദ്യോഗാര്‍ത്ഥികളേയും വിദ്യാര്‍ത്ഥികളേയും തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നത്.
















