കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ ചട്ടപ്പടി സമരം ഒത്തുതീര്‍ക്കുന്നതുവരെ സംസ്ഥാനത്തുടനീളം പ്രവൃത്തികള്‍ സുഗമമായി നടത്താനാവില്ലെന്ന് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍.
എഞ്ചിനീയര്‍മാര്‍ രാവിലെ 10ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെത്തി ഹാജര്‍ വയ്‌ക്കണമെന്ന നിബന്ധന എഞ്ചിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഓഫീസുകളില്‍ ഒപ്പ് രേഖപ്പെടുത്തിയതിന് ശേഷം എഞ്ചിനീയര്‍മാര്‍ എത്താന്‍ വൈകുന്നതിനാല്‍ കോണ്‍ക്രീറ്റ്, ടാറിങ് തുടങ്ങിയ ജോലികള്‍ രാവിലെ ആരംഭിക്കാന്‍ കഴിയുന്നില്ല. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കല്ലമ്പള്ളി, ജില്ലാ ഭാരവാഹികളായ റെജി ടി. ചാക്കോ, ഷാജി, മനോജ് മാത്യു, പി. ടി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
















