കൊച്ചി: കൊലപാതകികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെടുന്ന ഭരണത്തിന് കീഴില്‍ അക്രമങ്ങള്‍ തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കാരായി രാജനും, കാരായി ചന്ദ്രശേഖരനും, കൊടി സുനിക്കും നീതി ലഭിക്കണമെന്ന് ഡിവൈഎഫ്‌ഐയും സിപിഎമ്മും ആവശ്യപ്പെടുമ്പോള്‍ എങ്ങനെയാണ് സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















