തിരുവനന്തപുരം: റോഡു വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുമ്പെങ്ങുമില്ലാത്തവിധം കേരളത്തിന് പിന്തുണ നല്‍കുന്നുണ്ടെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി ജി. സുധാകരന്‍ നിയമസഭയെ അറിയിച്ചു. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് ഈ വര്‍ഷം അനുവദിച്ച 29 റോഡുകളുടെയും ടെണ്ടര്‍ നടപടി പൂര്‍ത്തിയായി. 397 കോടി രൂപ ലഭിച്ചെന്നും മന്ത്രി അറിയിച്ചു.
2011-16 കാലയളവില്‍ 39 റോഡുകള്‍ക്കായി 436 കോടി രൂപ മാത്രമാണ് ലഭിച്ചത്. ആവശ്യപ്പെട്ട 200 റോഡുകളില്‍ 29 എണ്ണം മാത്രമാണ് ലഭിച്ചത്. ഇതില്‍ അഞ്ചു ശതമാനം റോഡുകളൊഴികെ ബാക്കിയെല്ലാം ഗ്രാമപ്രദേശങ്ങളിലാണ്. നിര്‍മാണം പൂര്‍ത്തിയാകാത്ത മുഴുവന്‍ റോഡുകളുടെയും കണക്കെടുക്കും. ആലപ്പുഴ-കൊല്ലം ബൈപ്പാസ് 2018 ആഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യും.
















