മാവേലിക്കര: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച് 10 ദിവസം പിന്നിടുമ്പോള്‍, 15 സ്‌കൂളുകളില്‍ പരിശോധനയ്‌ക്കായി ഒരു അപേക്ഷപോലും ലഭിച്ചിട്ടില്ല. ഓണ്‍ലൈനില്‍ അപേക്ഷിച്ച ശേഷം അതിന്റെ പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളുകളില്‍ ഏതെങ്കിലും ഒന്നില്‍ നല്‍കണം. ഒരു അപേക്ഷപോലും പരിശോധനയ്‌ക്കായി ഇതുവരെ ലഭിക്കാത്ത സ്‌കൂളുകള്‍;
ഗവ. എച്ച്എസ്എസ് ആല, ഗവ.ജിഎച്ച്എസ്എസ് മാവേലിക്കര, ഗവ.എച്ച്എസ്എസ് തിരുവന്‍വണ്ടൂര്‍, പോപ്പ് പയസ് ഭരണിക്കാവ്, സെന്റ് ഫ്രാന്‍സിസ് അസീസി അര്‍ത്തുങ്കല്‍, വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍, കെ.കെ. കുഞ്ഞുപിള്ള മെമ്മോറിയല്‍ അമ്പലപ്പുഴ, ജിഎച്ച്എസ്എസ് വലിയഴീക്കല്‍, എച്ച്എസ്എസ് കക്കാഴം, ഗവ.എച്ച്എസ്എസ് തേവര്‍വട്ടം പൂച്ചാക്കല്‍, ജിഎച്ച്എസ്എസ് വീയപുരം, ചെട്ടികുളങ്ങര എച്ച്എസ്എസ്, കൊപ്പാറേത്ത് എച്ച്എസ്എസ് പുതിയവിള, എസ്‌വി എച്ച്എസ്എസ് പാണ്ടനാട്.
















