മയ്യില്‍ : ബിഎംഎസ് മയ്യില്‍ മേഖല പ്രവര്‍ത്തക സംഗമം മയ്യില്‍ വ്യാപാരി ഭവനില്‍ മേഖല സെക്രട്ടറി സി.വി.മോഹനന്റെ അധ്യക്ഷതയില്‍ ബിഎംഎസ് മേഖല പ്രസിഡന്റ് അഡ്വ. കെ.പി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ജനറല്‍സെക്രട്ടറി എം.വേണുഗോപാല്‍ ഹെവി വെഹിക്കിള്‍ സംഘം ജില്ല പ്രസി: കെ.കെ.ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ഇ നാരായണന്‍ സ്വാഗതവും സി വി പ്രശാന്ത് നന്നിയും പറഞ്ഞു. പുതിയ മേഖല ഭാരവാഹികളായി സി.വി.മോഹനന്‍ -പ്രസിഡന്റ്, ഇ.നാരായണന്‍ -വൈസ് പ്രസിഡന്റ്, പി.പി.സജിത്ത് -സെക്രട്ടറി, നിമിത സി.കെ.-ജോയിന്‍ സെക്രട്ടറി, സി.വി.പ്രശാന്തന്‍ -ട്രഷറര്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു.
















