പാനൂര്‍: കൈവേലിക്കലില്‍ കുടിവെളളത്തിന് മുട്ടില്ല. രൂക്ഷമായ വരള്‍ച്ചയില്‍ കുടിവെളളത്തിന് ക്ഷാമം നേരിടുന്ന കൈവേലിക്കല്‍ പ്രദേശത്ത് കുടിവെളളം സ്വന്തം ചിലവില്‍ വിതരണം ചെയ്യാന്‍ സന്നദ്ധനായ അനീഷ് ഒരു നാടിന്റെ അഭിമാനവും, മാതൃകയുമാകുന്നു. ജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് മാസങ്ങളായി കുടിവെളളം വിതരണം ചെയ്ത് അനീഷ് ഇന്ന്നാടിന്റെ പ്രിയങ്കരനായി മാറി കഴിഞ്ഞു.സ്വാതി ഹയര്‍ ഗുഡ്സ് ഉടമയായ അനീഷ ്തന്റെ സ്വന്തം വാഹനത്തില്‍ 3000ലിറ്റര്‍ ടാങ്കില്‍ വെളളം ശേഖരിച്ച്, ദിവസം മൂന്നു പ്രാവശ്യം ഓരോ വീട്ടിലും വെളളമെത്തിക്കും. വെളളം വില്‍പ്പന നടത്തുന്ന സാഹചര്യത്തിലാണ് മഹിതമായ ഈ ജനസേവനം അനീഷ് നടത്തുന്നത്. തന്റെ ജോലി പോലും മാറ്റി വെച്ചാണ് ഈ പുണ്യപ്രവൃത്തി. പുത്തൂര്‍, കൈവേലിക്കല്‍ ഭാഗങ്ങളില്‍ അനീഷിന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡുകളും നാട്ടുകാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: