കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് തളാപ്പിലെ കെ.സുശീല്‍ കുമാറിനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ രണ്ട് എസ്ഡിപിഐക്കാര്‍ റിമാന്റിലായി. കക്കാട് ഹൈദ്രോസ് പള്ളിക്ക് സമീപത്തെ ചെക്കാടത്ത് റയീസ് (28), താവക്കര സെന്‍ട്രലിലെ ശബ്‌നാസില്‍ സഫ്രാസ് (28) എന്നിവരെയാണ് കഴിഞ്ഞ ദിവസം ടൗണ്‍ സിഐ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ സുശീല്‍കുമാറിനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. അറസ്റ്റിലായ റയീസ് എബിവിപി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാലിനെ വധിച്ച കേസിലെ പ്രതികൂടിയാണ്. കഴിഞ്ഞ മാര്‍ട്ട് 8ന് രാത്രിയായിരുന്നു തളാപ്പ് ഭജന മക്കില്‍ വെച്ച് സുശീല്‍ കുമാറിനെ ബൈക്കുകളിലെത്തിയ സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുശീല്‍ കുമാര്‍ ഇപ്പോഴും ചികിത്സയിലാണ്.
















