ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ച മറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമര പ്രഖ്യാപനവുമായി ധനമന്ത്രി തോമസ് ഐസക്ക്. തൊഴിലുറപ്പു പദ്ധതിക്കു തരാനുള്ള പണം തരാന്‍ കേന്ദ്രസര്‍ക്കാര്‍ മടിച്ചാല്‍ ശക്തമായ സമരം ആരംഭിക്കുമെന്നു ഐസക്കിന്റെ ഭീഷണി.
704 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍നിന്നു കിട്ടാനുണ്ട്. ഇതു ചോദിച്ചപ്പോള്‍ കേരളം മാനദണ്ഡമനുസരിച്ചല്ല പണി ചെയ്തതെന്നാണു പറയുന്നത്. ചെലവിടുന്ന തുകയുടെ ഇത്രശതമാനം ആസ്തിവികസനത്തിന് ഉപയോഗിക്കണമെന്ന മാനദണ്ഡം പാലിച്ചില്ലെന്നാണ് ആക്ഷേപം. തമിഴ്നാടിന് 2,200 കോടി രൂപ അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന് 112 കോടിയേ നല്‍കിയുള്ളൂ. പുതിയ സാമ്പത്തികവര്‍ഷം പണം തരാമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞെങ്കിലും തന്നില്ല.
















