Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 09:54 pm IST
inKannur

പയ്യന്നൂര്‍: സിപിഎം ക്രിമിനല്‍ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയ ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് പയ്യന്നൂര്‍ കക്കംപാറയിലെ ചൂരക്കാട് ബിജുവിന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെ ചിറ്റടിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്തീയകാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബിജെപി ദേശീയനിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് തുടങ്ങിയവര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിയോടെ വിലാപയാത്രയായി മൃതദേഹം ജന്‍മഗ്രാമമായ കക്കംപാറയിലേക്ക് കൊണ്ട് പോയി. പയ്യന്നൂരിലും മൊട്ടക്കുന്നിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. മൂന്ന് മണിയോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം വീട്ടിലെത്തി. ബിജുവിനെ ഒരു നോക്കു കാണാനും അന്ത്യോപചാരമര്‍പ്പിക്കാനും രാമന്തളിയിലും പരിസര പ്രദേസങ്ങളിലുമുള്ള നൂറുകണക്കിനാളുകള്‍ കക്കംപാറയിലെ വീട്ടിലെത്തിയിരുന്നു. തിങ്ങിക്കൂടിയ ജനങ്ങള്‍ക്കിടയിലൂടെ ഏറെ പണിപ്പെട്ടാണ് മൃതദേഹം വീട്ടുമുറ്റത്തെത്തിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പടെയുള്ള പുരുഷാരം വേദനയോടെ ബിജുവിന് അന്ത്യോപചാരമര്‍പ്പിച്ചത് കഠിനഹൃദയര്‍ക്ക് പോലും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് തങ്ങളുടെ സഹപ്രവര്‍ത്തകനെ അവസാനമായി യാത്രയാക്കിയത്. ജാതി മതഭേദമന്യേ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ബിജുവിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. ബിജുവിനെ അതിനിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ സിപിഎം നിലപാടിലുള്ള പ്രതിഷേധം തുറന്നുകാട്ടി പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുള്‍പ്പടെയുള്ള വരും അന്ത്യോപചാരമര്‍പ്പിക്കാനെത്തി.

ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ഹര്‍ത്താലാചരിച്ചു. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അപൂര്‍വ്വം ഇരുചക്രവാഹനങ്ങളൊഴിച്ചാല്‍ മറ്റ് വാഹനങ്ങളൊന്നും റോഡിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ ഒന്നുപോലും സര്‍വ്വീസ് നടത്തിയില്ല.

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബിജുവിനെ ഇന്നോവകാര്‍ കൊണ്ട് ഇടിച്ച് വീഴ്‌ത്തി സിപിഎം സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മംഗലാപുരത്ത് പോയി തിരികെ വന്ന് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനിലിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. ശിരസ്സ് ഏതാണ്ട് പൂര്‍ണ്ണമായും അറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹം കിടന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.