കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് പയ്യന്നൂര്‍ കക്കംപാറയിലെ ചൂരക്കാട് ബിജുവിനെ കഴുത്തറുത്ത് കൊന്നതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎമ്മുകാരുടെ ആഹ്ലാദപ്രകടനം.
സംഭവദിവസം രാത്രിയാണ് ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ സിപിഎം സംഘം ആഹ്ലാദ പ്രകടനം നടത്തിയത്. സിപിഎമ്മുകാര്‍ ആഹ്ലാദപ്രകടനം നടത്തുന്നത് പാര്‍ട്ടിക്കാര്‍ തന്നെ മൊബൈല്‍ ഫോണില്‍ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ കതിരൂര്‍ ഡയമണ്ട് മുക്കില്‍സിപിഎം സംഘം വെട്ടിക്കൊന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നീട് മനോജിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ട സ്ഥലത്ത് നായ്‌ക്കളെ കഴുത്തറുത്ത് കെട്ടിത്തൂക്കുകയും ചെയ്തിരുന്നു.
















