കണ്ണൂര്‍: അഞ്ചാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് 13, 14 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 20 സംസ്ഥാനങ്ങളില്‍ നിന്നായി 800 ഓളം അത്‌ലറ്റുകളും 100 ഓളം ഒഫീഷ്യലുകളും കണ്ണൂരില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില സംബന്ധിക്കും. കണ്ണൂര്‍ മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം 13 ന് രാവില അസോസിയേഷന്‍ പ്രസിഡണ്ട് മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. 14 ന് വൈകുന്നേരം നടക്കുന്ന സമാപന പരിപാടി മഹാരാഷ്‌ട്ര കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് കൃപാല്‍കൃമാനി എംപി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ പി.എ.ഷിയാദ്, പി.രാംദയാല്‍, സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
















