കണ്ണൂര്‍: കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ബീഡി സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പുതുക്കി നിശ്ചയിച്ച മിനിമം കൂലി കൊടുക്കാന്‍ തീരുമാനമായി. ജില്ലാ ലേബര്‍ ഓഫീസര്‍ അജയകുമാര്‍ മുമ്പാകെയാണ് തീരുമാനമായത്. മെയ് 29 മുതല്‍ തിരക്കുന്ന 1000 ബീഡിക്ക് 275 രൂപ കൂലിയും 61 രൂപ ക്ഷാമബത്തയും അടക്കം 336 രൂപയായിരിക്കും കൂലി. ഏപ്രില്‍ 1 മുതല്‍ വര്‍ധിക്കുന്ന കൂലി പിന്നീട് ചര്‍ച്ച ചെയ്ത് കൊടുക്കാനും ധാരണയായി.
മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി പി.വിനോദ്, ബാബുരാജ്, ഭാസ്‌കരന്‍, പി.ആണ്ടി, കെ.അജിത്ത്, അബ്ദുള്‍ റഹീം തുടങ്ങിയവരും യൂണിയനുകളെ പ്രതിനിധീകരിച്ച് പി.കൃഷ്ണന്‍, കെ.പി.സഹദേവന്‍, പൂക്കോടന്‍ ചന്ദ്രന്‍, പി.വി.കുഞ്ഞപ്പന്‍, പി.രാജന്‍, പി.പി.കൃഷ്ണന്‍, പി.വത്സരാജ്, പാലേരി മോഹനന്‍, ടി.കെ.ഹുസ്സൈന്‍, പി.വാമനന്‍ എന്നിവരും പങ്കെടുത്തു.
















