ആലപ്പുഴ: യുവജനപ്രസ്ഥാനമെന്ന നിലയില്‍ പ്രസക്തി നഷ്ടപ്പെട്ട ഡിവൈഎഫ്‌ഐയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ആണെന്ന് യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ശ്രീരാജ് ശ്രീവിലാസം. യുവമോര്‍ച്ച ആലപ്പുഴ മണ്ഡലം കമ്മിറ്റി യോഗം തുമ്പോളിയില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 25നു നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ 500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ഒ. ഹര്‍ഷന്‍, സെക്രട്ടറി ഉമേഷ് സേനാനി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ രഞ്ചിത്ത്, സെക്രട്ടറി വിശ്വവിജയപാല്‍, കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
















