അമ്പലപ്പുഴ: നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവായതോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയുടെ നവീകരണ ജോലികള്‍ ആരംഭിച്ചു. കോഴിക്കോട് ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിക്കാണു കരാര്‍. കേരള റോഡ്സ് ഫണ്ട് ബോര്‍ഡ് 56.6 കോടി രൂപയ്ക്കാണു കരാര്‍ ക്ഷണിച്ചത്. 560 ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശിച്ചിട്ടുളളത്. കിഫ്ബിയാണു പണം മുടക്കുന്നത്. അമ്പലപ്പുഴ കച്ചേരിമുക്കു മുതല്‍ തിരുവല്ല പൊടിയാടി വരെ 24 കി. മീറ്ററാണു നവീകരിക്കുന്നത്. കലുങ്കുകളും ചെറുപാലങ്ങളും വീതി കൂട്ടി പുനര്‍നിര്‍മിക്കും. പടിഞ്ഞാറെ നട, തകഴി, എടത്വ, ചക്കുളത്ത് കാവ് എന്നിവിടങ്ങളില്‍ ജംക്ഷന് നവീകരണവും ബസ്ബേയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: