Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സൂര്യോദയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:41 pm IST
inEntertainment

മലയാള സിനിമ സൂപ്പര്‍താരങ്ങളുടെ പരിവേഷത്തില്‍ നിന്ന്‌ അകന്നുതുടങ്ങുകയാണ്‌. സിനിമ സ്വപ്നം കാണുകയും വളരെയധികം സ്നേഹിക്കുകയും ചെയ്യുന്ന യുവാക്കളുടെ കടന്നുവരവ്‌ മലയാള സിനിമയ്‌ക്ക്‌ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. വിനീത്‌ ശ്രീനിവാസന്‍, ആസിഫ്‌ അലി, ഫഹദ്‌ ഫാസില്‍ തുടങ്ങിയ യുവതാരങ്ങള്‍ ഇന്ന്‌ മലയാളസിനിമയ്‌ക്ക്‌ വാഗ്ദാനമാവുമ്പോള്‍ ആ നിരയിലേക്ക്‌ ഒരാള്‍ കൂടിയെത്തുകയാണ്‌. അഭിനയിച്ച നാലു സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക്‌ അഭിനയമികവു കൊണ്ട്‌ പൂര്‍ണതയുടെ വേഷപ്പകര്‍ച്ച നല്‍കിയ ഉണ്ണിമുകുന്ദനാണ്‌ ആ താരം. ശീടന്‍, ബോംബെ മാര്‍ച്ച്‌ 12, ബാങ്കോക്‌ സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളിലൂടെ തന്റെ വരവറിയിച്ച ഉണ്ണിമുകുന്ദന്‍ നായകനാകുന്ന മല്ലുസിംഗും ഏഴാം സൂര്യനും മേയ്‌ മാസത്തില്‍ റിലീസിനൊരുങ്ങുകയാണ്‌. പൃഥ്വിരാജിന്റെ ആദ്യചിത്രമായ നന്ദനത്തിന്റെ തമിഴ്പതിപ്പായ ശീടനില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്‌ അഭിനയരംഗത്ത്‌ തുടക്കമിട്ട ഉണ്ണിമുകുന്ദനെ മല്ലുസിംഗില്‍ പൃഥ്വിരാജിനുവേണ്ടി തയ്യാറാക്കിയ കഥാപാത്രം തേടിയെത്തിയത്‌ യാദൃശ്ചികം. ഉണ്ണി മുകുന്ദനുമായി.

മല്ലുസിംഗിന്റെ വിശേഷങ്ങള്‍

പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ സേതുവിന്റെ തിരക്കഥയില്‍ വൈശാഖ്‌ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ്‌ മല്ലുസിംഗ്‌. നാടുവിട്ടുപോയ കസിനായ ഹരിയെ തേടിയെത്തുന്ന ചാക്കോച്ചന്റെ കഥാപാത്രം ഞാന്‍ അവതരിപ്പിക്കുന്ന ഹരീന്ദര്‍സിംഗിനെ കണ്ടുമുട്ടുന്നതും അത്‌ ഹരിയാണോ എന്ന്‌ തിരിച്ചറിയുന്നതിനു നടത്തുന്ന അന്വേഷണങ്ങളുമാണ്‌ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്‌. ബിജുമേനോന്‍, മനോജ്‌ കെ.ജയന്‍, സംവൃതാ സുനില്‍, മീരാനന്ദന്‍, അപര്‍ണ, രൂപാസിംഗ്‌ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്‌. പൃഥ്വിരാജിനെ ആയിരുന്നു ആദ്യം ചിത്രത്തിലേക്ക്‌ നിശ്ചയിച്ചിരുന്നത്‌. സംവിധായകന്‍ വൈശാഖ്‌ ആ റോളിലേക്ക്‌ വിളിച്ചപ്പോള്‍ കിട്ടിയ അവസരം എത്രയും നന്നായി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ബിജുമേനോന്‍, മനോജ്‌ കെ.ജയന്‍, ചാക്കോച്ചന്‍ തുടങ്ങിയവരുടെ ഭാഗത്തു നിന്നും വളരെ നല്ല പിന്തുണയുണ്ടായിരുന്നു. ടേക്ക്‌ കൂടുതല്‍ എടുക്കുമ്പോഴും ക്ഷമയോടെ നല്ല ഷോട്ട്‌ വരുന്നതിനു വേണ്ടി കാത്തിരിക്കാനും പ്രോത്സാഹിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു. ഒരു തുടക്കകാരനുണ്ടാവുന്ന ടെന്‍ഷനുകള്‍ ഒഴിവായി കിട്ടാന്‍ ഇത്‌ സഹായിച്ചു.

പഞ്ചാബില്‍ 45 ദിവസത്തെ ഷൂട്ടിംഗായിരുന്നു. പട്യാല, ചണ്ഡീഗഡ്‌, അമൃത്സര്‍ എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്‌. എന്റെ വേഷം കണ്ട്‌ പല പഞ്ചാബികളും തെറ്റിദ്ധരിച്ചത്‌ മലയാള സിനിമയില്‍ ഏതോ പഞ്ചാബി അഭിനയിക്കുന്നുവെന്നാണ്‌. പഞ്ചാബിലെ രണ്ട്‌ മാസം പുതിയ അനുഭവങ്ങളാണ്‌ തന്നത്‌. വളരെ ആത്മാര്‍ഥതയുള്ള കൃത്യനിഷ്ഠ പാലിക്കുന്നവരാണ്‌ പഞ്ചാബികള്‍. തങ്ങളുടെ വികാരങ്ങള്‍ അങ്ങേയറ്റത്തെ തലത്തില്‍ അവര്‍ പ്രകടിപ്പിക്കുകയും ചെയ്യും. പഞ്ചാബിന്റെ സൗന്ദര്യം സിനിമയില്‍ കാണാനാകും. ഒരു ഹീറോ പരിവേഷമുള്ള കഥാപാത്രം മല്ലുസിംഗിലാണ്‌ ലഭിക്കുന്നത്‌. ആന്‍ മെഗാ മീഡിയ നിര്‍മിക്കുന്ന ചിത്രം മെയ്‌ 3 ന്‌ തീയേറ്ററുകളിലെത്തും.

ഏഴാം സൂര്യന്റെ വിശേഷങ്ങള്‍

മല്ലുസിംഗിന്റെ റിലീസിനുശേഷമാവും ഏഴാം സൂര്യന്‍ തീയേറ്ററുകളിലെത്തുക. ഒരു അച്ഛന്റെയും മകന്റെയും കഥപറയുന്ന സസ്പെന്‍സും ദുരൂഹതയും നിറഞ്ഞ ചിത്രമാണ്‌ ഏഴാംസൂര്യന്‍. ജ്ഞാനശീലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിത്രഭാനു പുതിയ തലമുറയുടെ പ്രതിനിധിയാണ്‌. സായികുമാറാണ്‌ ചിത്രഭാനുവിന്റെ അച്ഛന്‍ വാഴക്കോട്‌ ഉണ്ണിനാരായണപണിക്കരായി വേഷമിടുന്നത്‌.

സംവിധായകനാവാനെത്തിയ ഉണ്ണി അഭിനേതാവായത്‌

തൃശൂര്‍ വില്ലടത്തായിരുന്നു കുടുംബം. അച്ഛന്‍ ബിസിനസ്സ്‌ രംഗത്തായിരുന്നു. നാട്ടില്‍ വലിയ മെച്ചമൊന്നുമില്ലാതായതോടെ അഹമ്മദാബാദിലേക്ക്‌ താമസമായി. പഠിച്ചതും വളര്‍ന്നതും അഹമ്മദാബാദിലായിരുന്നു. പ്രഗതി ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ പഠനം. കോളേജ്‌ വിദ്യാഭ്യാസം ഗുജറാത്ത്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും. അതിനുശേഷം ബി.പി.ഒ ഇന്‍ഡസ്ട്രിയില്‍ ജോലി നോക്കുമ്പോഴാണ്‌ സിനിമയെന്ന ലക്ഷ്യത്തിലേക്കു യാത്ര തുടങ്ങിയത്‌. 19-ാ‍ം വയസ്സില്‍ സിനിമ എന്ന ലക്ഷ്യവുമായി കേരളത്തിലേക്കു വണ്ടി കയറി. സൂര്യ ടിവിയിലെ സെന്‍സേഷന്‍ എന്ന പരിപാടിയാണ്‌ വഴിത്തിരിവായത്‌. 146-ാ‍ം എപ്പിസോഡില്‍ മോഡല്‍ ഓഫ്‌ ദി വീക്കായിരുന്നു. അത്‌ കണ്ട ലോഹിതദാസ്‌ സാര്‍ മാസങ്ങള്‍ കഴിഞ്ഞ്‌ ബന്ധപ്പെടുകയായിരുന്നു. സംവിധാന സ്വപ്നവും മനസില്‍ പേറിയാണ്‌ അദ്ദേഹത്തോടൊപ്പം കൂടിയത്‌. ഒന്നരവര്‍ഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ സിനിമ പഠിക്കാനാണ്‌ എത്തിയതെങ്കില്‍ ലോഹിതദാസ്‌ സാറിന്റെ കണക്കുകൂട്ടല്‍ വേറെയായിരുന്നു. നിനക്ക്‌ അഭിനയം വഴങ്ങുമെന്നും ചെയ്യാന്‍ പോകുന്ന ഭീഷ്മര്‍ എന്ന സിനിമയില്‍ അഭിനയിക്കണമെന്നും പറഞ്ഞു. സിനിമയില്‍ എന്തെങ്കിലും ആകാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ടാക്കി തന്നത്‌ ലോഹിതദാസ്‌ ആണ്‌. പക്ഷേ അദ്ദേഹത്തിന്റെ സിനിമയില്‍ തുടക്കം കുറിക്കാനുള്ള ഭാഗ്യമുണ്ടായില്ല. നന്ദനത്തിന്റെ തമിഴ്‌ റീമേക്കായ ശീടന്‍ ആയിരുന്നു ആദ്യചിത്രം.

അഭിനയജീവിതത്തില്‍ വഴിത്തിരിവായത്‌

ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ബോംബെ മാര്‍ച്ച്‌ 12ല്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനായതാണ്‌. സിനിമയിലെ ഷാജഹാന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയെപോലൊരു നടനോടൊപ്പം അഭിനയിച്ചു എന്നതും പ്ലസ്‌ പോയിന്റായി. അഭിനയത്തെ ഗൗരവത്തോടെ സമീപിക്കുന്ന അച്ചടക്കം പുലര്‍ത്തുന്ന മികവുറ്റ നടനാണ്‌ അദ്ദേഹം. ഒരു നല്ല സുഹൃത്തിനെ പോലെയാണ്‌ അദ്ദേഹം പെരുമാറിയത്‌. ടെന്‍ഷനില്ലാതെ ഷാജഹാനെ അവതരിപ്പിക്കാന്‍ പറ്റിയത്‌ അതിനാലാണ്‌. നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും മറ്റുള്ളവരോട്‌ നല്ല പയ്യനാണെന്ന്‌ എന്നെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ തന്നെയാണ്‌ മല്ലുസിംഗ്‌ പോലുള്ള നല്ല പ്രോജക്ടുകള്‍ ലഭിക്കാന്‍ കാരണമെന്ന്‌ കരുതുന്നു.

ക്യാരക്ടര്‍ റോള്‍, വില്ലന്‍, ഹീറോ

ശീടനില്‍ വളരെ സോഫ്റ്റായ കഥാപാത്രമായിരുന്നു. ബാങ്കോക്ക്‌ സമ്മറില്‍ വില്ലന്‍ വേഷമായിരുന്നു. ബോംബെ മാര്‍ച്ച്‌ 12ലും തത്സമയം പെണ്‍കുട്ടിയിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. മല്ലുസിംഗിലും ഏഴാം സൂര്യനിലും ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങളാണ്‌ എന്നതില്‍ സന്തോഷമുണ്ട്‌. അഭിനേതാവെന്ന നിലയില്‍ ഏതു വേഷവും തന്നാലും ചെയ്യാന്‍ കഴിയണം. നിര്‍മാതാവിന്‌ ഒരു മിനിമം ഗ്യാരന്റി നല്‍കാന്‍ കഴിയുന്ന നടനാവണം

ക്രിക്കറ്റ്‌

കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ്‌ കൂടെയുണ്ട്‌. സ്കൂളിലും കോളേജിലുമൊക്കെ സ്ഥിരമായി കളിക്കുമായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ അവസരം ലഭിച്ചത്‌ ഭാഗ്യമായി. ബോംബെ മാര്‍ച്ച്‌ 12-ല്‍ മമ്മൂട്ടിയെ അടുത്തറിയാനായെങ്കില്‍ ക്രിക്കറ്റ്‌ ലീഗില്‍ ലാലേട്ടനൊപ്പം അവസരം ലഭിച്ചു.

ഉണ്ണികൃഷ്ണന്‍ മുകുന്ദന്‍ ഉണ്ണി മുകുന്ദനായപ്പോള്‍

വലിയ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല. ജീവിതശൈലി മാറുന്നത്‌ തിരിച്ചറിയുന്നുണ്ട്‌. പണ്ടത്തെപ്പോലെ സിമ്പിള്‍ പയ്യന്‍ തന്നെയാണിപ്പോഴും. സിനിമ ഒരു പ്രൊഫഷനാണ്‌. അതില്‍ നന്നായി പ്രവര്‍ത്തിക്കുക എന്നതാണ്‌. മുമ്പുണ്ടായിരുന്ന ഒന്ന്‌ രണ്ട്‌ അടുത്ത സുഹൃത്തുക്കള്‍, അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം ഇതാണ്‌. നമ്മുടെ ലോകം. ഇന്ന്‌ ഞാന്‍ സിനിമയിലെത്തിയെന്നറിഞ്ഞപ്പോള്‍ സ്കൂളിലും കോളേജിലും പഠിപ്പിച്ചിരുന്ന അധ്യാപകര്‍ക്ക്‌ ആശ്ചര്യമായിരുന്നു. ഒരു നാണം കുണുങ്ങിയായിട്ടായിരുന്നു അവര്‍ എന്നെ കണ്ടിരുന്നത്‌. വല്ല സി.എക്കോ എം.ബി.എക്കോ പോകുമെന്നായിരുന്നു എല്ലാവരുടെയും ധാരണ.

വിനോദങ്ങള്‍

ആരോഗ്യസംരക്ഷണവും കവിതയെഴുത്തും. പത്താം ക്ലാസ്‌ മുതല്‍ ശരീരം പുഷ്ടിപ്പെടുത്തുന്നതിനുള്ള കലാപരിപാടികള്‍ തുടങ്ങിയിരുന്നു. ശരീരം സംരക്ഷിക്കുന്നതിനുവേണ്ട വ്യായാമങ്ങള്‍ക്കായി സമയം നീക്കിവയ്‌ക്കുന്നുണ്ട്‌.

സംഗീതവും സിനിമയും ഇഷ്ടമാണ്‌. ഇംഗ്ലീഷ്‌ കവിതകള്‍ എഴുതുന്ന ശീലം പണ്ടേയുണ്ട്‌. 33 എണ്ണം എഴുതിവച്ചിട്ടുണ്ട്‌. കുറെയേറെ എഴുതിയശേഷം ഭേദപ്പെട്ടത്‌ എന്ന്‌ തോന്നുന്നവ തിരഞ്ഞെടുത്ത്‌ പബ്ലിഷ്‌ ചെയ്യണം എന്ന ആഗ്രഹമുണ്ട്‌.

സംവിധായക സ്വപ്നം

സംവിധാനമുണ്ടാവും. നല്ലൊരു അഭിനേതാവിന്‌ നല്ലൊരു സംവിധായകനാകാന്‍ കഴിയും. ഭാവിയില്‍ നടനെന്ന നിലയില്‍ വിജയിച്ചാല്‍ സംവിധാനരംഗത്ത്‌ തീര്‍ച്ചയായും ഒരു കൈനോക്കും.

കുടുംബം

അച്ഛന്‍ മുകുന്ദന്‍, അമ്മ റോജി മുകുന്ദന്‍, സഹോദരി കാര്‍ത്തിക മുകുന്ദന്‍, സഹോദരീ ഭര്‍ത്താവ്‌ ഉമേഷ്‌, മകള്‍ അക്ഷര.

പുതിയ പ്രോജക്ടുകള്‍

എം.പത്മകുമാറിന്റെ പാതിരാമണല്‍.

സി. രാജ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.