നാളെ ഉദ്ഘാടനം ചെയ്യുന്ന ടേബിള്‍ ടെന്നീസ് അറീന
ആലപ്പുഴ: വൈഎംസിഎ ടേബിള്‍ ടെന്നിസ് അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പുതിയ ടേബിള്‍ ടെന്നിസ് അറീന 13ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും.
ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ബോര്‍ഡ് അംഗവും ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ സെക്രട്ടറി ജനറലുമായ ധന്‍രാജ് ചൗധരി ഉദ്ഘാടനം നിര്‍വഹിക്കും. വൈഎംസിഎഎ.വി. തോമസ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തിലും ടേബിള്‍ ടെന്നിസ് അറീനയിലുമായി നടത്തുന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ് അദ്ധ്യക്ഷനാകും. ടേബിള്‍ ടെന്നിസ് അക്കാഡമിയുടെ നാമകരണം സ്റ്റാഗ് ഇന്റര്‍നാഷണല്‍ കോ-ചെയര്‍മാന്‍ വിവേക് കോഹ്‌ലി നിര്‍വ്വഹിക്കും.
കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.എ.എസ്. നവാസ്, ഹോണററി സെക്രട്ടറി ദീപക് ടെഡ്, ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസോസിയേറ്റ് ജോയിന്റ് സെക്രട്ടറിയും ഇന്‍ര്‍നാഷണല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ അസൈന്‍ഡ് കോമ്പറ്റീഷന്‍ മാനേജരുമായ എന്‍. ഗണേശന്‍, ആലപ്പുഴ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് ഇ. ജേക്കബ് ഫിലിപ്പോസ്, ഹോണററി ട്രഷറര്‍ ഗിരീശന്‍ വി, ഇന്ത്യന്‍ പവര്‍ലിഫ്റ്റിങ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് പി.ജെ. ജോസഫ്, വൈഎംസിഎ വൈസ് പ്രസിഡന്റ് ഡോ. പ്രശാന്ത് ജേക്കബ് ചെറിയാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. വിദ്യാര്‍ത്ഥികള്‍ക്ക് അറീനയില്‍ വിദഗ്ധ കോച്ചുമാരുടെ കീഴില്‍ രാവിലെയും വൈകിട്ടും പരിശീലനം നല്‍കും.
















