ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു. മുനിസിപ്പല്‍, നഗര വികസന മന്ത്രി ഡോ.പി.നാരായണയുടെ മകന്‍ നിഷിത് നാരായണ (23), സുഹൃത്ത് രാജ രവിവര്‍മ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ ജൂബിലി ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട് മെട്രോ റെയിലിന്റെ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടന്‍ തന്നെ പോലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
















