പാട്ന: ബിഹാറിന്റെ വിവിധ ജില്ലകളിലുണ്ടായ കൊടുങ്കാറ്റില്‍ ആറ് മരണം. പാട്ന, ഗയാ, ഔറംഗബാദ്, ജെഹന്നാബാദ്, മുംഗര്‍ ജില്ലകളിലാണ് കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടായത്.
നിരവധി വീടുകളും കെട്ടിടങ്ങളും കൊടുങ്കാറ്റില്‍ തകുകയും കനത്ത കൃഷിനാശമുണ്ടാകുകയും ചെയ്തു. റോഡ്, വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങളും താറുമാറായതോടെ ജനജീവിതം സ്തംഭിച്ചു. കനത്ത കാറ്റില്‍ വന്‍ മരങ്ങള്‍ റോഡിലേക്ക് വീണാണ് ഗതാഗതം തടസപ്പെട്ടത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
മരിച്ചവരുടെ ആശ്രതര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് ദുരിതം വിതച്ച മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: