ആദികവി വാല്മീകിയെ ഉപജീവിച്ച് ഭാരതത്തില്‍ മിക്ക ഭാഷകളിലും രാമായണം എഴുതപ്പെട്ടിട്ടുണ്ട്. ഹൈന്ദവ വിശ്വാസികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് രാമായണം. കര്‍ക്കിടക മാസത്തെ രാമായണ മാസമെന്നു കൂടി കേരളീയര്‍ പറയുമ്പോള്‍ രാമായണത്തിന് നല്കുന്ന സ്ഥാനം എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭക്ത കവി തുളസീദാസ് തന്റെ ഈരടികളിലൂടെ വളരെ ലളിതമായ ഭാഷയില്‍ ഒരുപാടു സന്ദേശങ്ങള്‍ ഭക്തമനസ്സുകളിലെത്തിക്കുന്നു ‘
കാമ ക്രോധ മദ ലോഭ് കി ജൈ ലൈം മന്‍മേം ഖാന്
തൈം ലൈം പണ്ഡിത് മൂര്ഖോം തുളസീ ഏക് സമാന്
ഭക്തകവി തുളസീദാസ് പറയുന്നത്, ഏതൊരു വ്യക്തിയുടെ മനസ്സിലാണൊ കാമം, ദേഷ്യം, അഹങ്കാരം, അസൂയ തുടങ്ങിയവ നിറഞ്ഞിരിക്കുന്നത് അവര്‍ എത്ര തന്നെ ജ്ഞാനികളാണെങ്കിലും വിഡ്ഢികള്‍ക്ക് തുല്യരാണ്. ഈ വരികളില്‍ നിന്ന് മനസ്സിലാക്കേണ്ടത് അറിവ് മാത്രം ഒരു വ്യക്തിയെ മഹാനാക്കുന്നില്ല. ഈ പറഞ്ഞ ദുര്ഗുണങ്ങളൊന്നുമില്ലെങ്കില് ജ്ഞാനി അല്ലെങ്കിലും ആ വ്യക്തിയുടെ സ്വഭാവവും പെരുമാറ്റവും എളിമയും ആ വ്യക്തിക്ക് ഉയര്‍ന്ന സ്ഥാനം നല്കുന്നു.
ആവത് ഹി ഹര്‍ഷെ നഹി,
നയന്‍ നഹി സനേഹ്
തുളസി വഹാ നഹി ജായിയെ കാഞ്ചന്
ബര്‍സെ മേഹ്
ഒരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്നും നമ്മളോടുള്ള ഇഷ്ടം മനസ്സിലാക്കാന്‍ കഴിയും. തുളസീദാസ് പറയുന്നത് ആ കണ്ണുകളില്‍ സ്നേഹം കണ്ടില്ലെങ്കില്‍ നമുക്കു നേരെ സ്വര്‍ണ്ണമഴ പെയ്യിച്ചാലും അവിടെ പോകരുത് എന്നാണ്.
സ്നേഹമാണ് ഏറ്റവും വലിയ സമ്പത്ത്. അതു കഴിഞ്ഞേ മറ്റെന്തിനും സ്ഥാനമുള്ളു എന്ന് കവി ഈ ഈരടികളിലൂടെ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: