മാള: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ഇടതു ഭരണസമിതി പ്രതിപക്ഷ കക്ഷികളോട് വിവേചനപരമായ രീതിയിലാണ് പെരുമാറുന്നതെന്ന് പരാതി. ബിജെപി, യുഡിഎഫ് അംഗങ്ങളെ പല പൊതുപരിപാടിയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ്.
ഇന്ന് നടക്കുന്ന കന്നുകുട്ടി പരിപാലന പരിപാടിയില്‍ പഞ്ചായത്തിലെ യുഡിഎഫ് വാര്ഡംഗംത്തേയോ ബിജെപി വാര്ഡംഗത്തേയോ ഉള്പ്പടുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പഞ്ചായത്തില്‍ മറ്റു പരിപാടികള്‍ നടക്കുമ്പോഴും യുഡിഎഫ് വാര്ഡംഗങ്ങളേയും ബിജെപി അംഗത്തേയും ഒഴിവാക്കുന്നതുകൊണ്ട് ബിജെപി ഇന്നത്തെ പരിപാടി ബഹിഷ്കരിക്കുമെന്ന് ബിജെപി അംഗം ഷിബിന്‍ ആകഌപറമ്പില് പറഞ്ഞു.
ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കുമെന്ന് ബിജെപി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയും പത്രകുറിപ്പിലൂടെ അറിയിച്ചു.
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കന്നുകുട്ടി പരിപാലന പദ്ധതിയുടേയും ജില്ലാ പഞ്ചായത്ത് ലൈവ് സ്റ്റോക്ക് ഫെര്‍ട്ടിലിറ്റി മിഷന് ക്യാമ്പിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 10ന് വെള്ളാങ്ങല്ലൂര്‍ ക്ഷീരസംഘം ഹാളില്‍ വെള്ളാങ്ങല്ലൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: