ന്യൂദല്‍ഹി: മുത്തലാഖ് മോശം കീഴ്വഴക്കമാണെന്നും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അലഹബാദ് ഹൈക്കോടതി. ഭര്‍ത്താവിന് ഏകപക്ഷീയമായി വിവാഹം എന്ന ഉടമ്പടി റദ്ദാക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത്. ഭര്‍ത്താവിന്റെ താല്പര്യം മാത്രം നോക്കിയല്ല, ഇരുവരും ചേര്‍ന്നാണ് തീരുമാനം എടുക്കേണ്ടത്. ഫത്വകള് നീതിന്യായവ്യവസ്ഥയ്ക്ക് വിരുദ്ധമാണ്- കോടതി നിരീക്ഷിച്ചു. മുത്തലാഖ് അവകാശതുല്യതയെ ചോദ്യം ചെയ്യലാണെന്നും കോടതി കുറ്റപ്പെടുത്തി.
മുത്തലാഖ് വിഷയം പരിഹരിക്കാനായി സുപ്രീം കോടതി പ്രത്യേക ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: