കണ്ണൂര്‍: വിന്‍വിന്‍ കോര്‍പ് കൃഷ്ണ ജ്വല്‍സുമായി ചേര്‍ന്ന് ലോക മാതൃദിനമായ 13 ന് അമ്മയ്‌ക്ക് ഒരു ആദരവും ഉണ്ണി മേനോന്‍ ഷോയും സംഘടിപ്പിക്കുന്നു. വൈകുന്നേരം 5.30 ന് സാധു കല്ല്യാണ മണ്ഡപത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടം ചെയ്യും. ചടങ്ങില്‍ ശാരദ ടീച്ചര്‍ (ഇ.കെ.നായനാരുടെ ഭാര്യ), മീനാക്ഷി ടീച്ചര്‍ (അഴീക്കോടന്‍ രാഘവന്റെ ഭാര്യ), ഡോ.ഡെയ്‌സി ഉമ്മന്‍ (പരേതനായ ഡോ.ഉമ്മന്റെ ഭാര്യ), കെ.ഉഷ (ഡോ.ശ്യാമപ്രസാദിന്റെ അമ്മ) (സരസ്വതി ടീച്ചര്‍ (ഷീന്‍ ബേക്കറി), പി.വി.സരസ്വതി (കമാന്‍ഡോ മനേഷിന്റെ അമ്മ), മൈഥിലി ചന്തുക്കുട്ടി (കൃഷ്ണ ജ്വല്‍സ്) എന്നിവരെ പി.കെ.ശ്രീമതി എംപി ആദരിക്കും. മേയര്‍ ഇ.പി.ലത ഉണ്ണി മേനോനെ ആദരിക്കും.
സംഘാടക സമിതി ചെയര്‍മാന്‍ കെ.ബാലചന്ദ്രന്‍, സംഘാടക സമിതി സെക്രട്ടറി സുഹാസ് വേലാണ്ടി, വിന്‍ വിന്‍ കോര്‍പ് മാനേജിങ് പാര്‍ട്ണര്‍മാരായ ടി.മിലേഷ് കുമാര്‍, കെ.ശശിധരന്‍, സി.കെ.മനോജ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















