ന്യൂദല്‍ഹി; പാക്കധിനിവേശ കശ്മീരും കൈലാസ മാനസരോവറും ഇന്ത്യയോട് ചേര്‍ക്കണമെന്ന് മുസ്ളീം രാഷ്ട്രീയ മഞ്ച് പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ടിബറ്റിലാണ് കൈലാസ മാനസരോവര്‍. ഈ രണ്ടു പ്രദേശങ്ങളും ഇന്ത്യയോട് ചേര്‍ത്താല്‍ മാത്രമേ മേഖലയില്‍ സമാധാനം പുലരൂ. മഞ്ച് സമ്മേളനം വ്യക്തമാക്കി. അരുണാചലിലെ ചില പ്രദേശങ്ങള്‍ക്ക് ചൈന വേറെ പേരിട്ട സാഹചര്യത്തില്‍ അവരുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തണമെന്നും മഞ്ച് ദേശീയ കണ്‍വീനര്‍ മൊഹമ്മദ് അഫ്സല് ആവശ്യപ്പെട്ടു.
ഹിന്ദുക്കളുടെ പുണ്യസങ്കേതമായ കൈലാസ മാനസരോവര്‍ ഇന്ത്യയ്ക്ക് മടക്കി ലഭിക്കുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പാക്കണം. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് അഫ്സല് തുടര്‍ന്നു.മുത്തലാഖ് നിരോധിക്കണമെന്നാണ് മഞ്ചിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: