ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കപിൽ മിശ്ര സിബിഎെക്ക് പരാതി നൽകി. കെജ്‌രിവാളിനെതിരെ അഴിമതിയാരോപണവുമായി കപിൽ മിശ്ര രംഗത്തെത്തിയിരുന്നു. മൂന്ന് പരാതികളാണ് മിശ്ര സിബിഎെയ്‌ക്ക് നൽകിയിരിക്കുന്നത്.
ആം ആദ്മിയുടെ അഞ്ച് എംഎൽഎമാർ നടത്തിയ വിദേശ യാത്രക്കു വേണ്ടിയുള്ള ഫണ്ട് ആര് നൽകിയെന്ന് അന്വേഷിക്കാനും സിബിഐയോട് ആവശ്യപ്പെട്ടതായി മിശ്ര അറിയിച്ചു. അരവിന്ദ് കെജരിവാളിന് ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ രണ്ടു കോടി രൂപ കോഴ നൽകുന്നതു താൻ നേരിട്ടു കണ്ടുവെന്നാണു മിശ്രയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: