കുന്നത്തൂര്‍: പുതുതായി ടാര്‍ചെയ്ത റോഡ് ഒരാഴ്ചയ്ക്കകം പൊളിഞ്ഞു. ടാറിങ് പാളികളായി ഇളകിയ നിലയിലാണ്. പോരുവഴി പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ പ്രധാന റോഡായ കൊയ്യേറിമുക്ക്-ഉദയപുരം പഞ്ചായത്ത് റോഡാണ് നിര്‍മ്മാണം പൂര്‍ത്തിയായി ഒരാഴ്ചയ്ക്കകം തകര്‍ന്നത്. 650 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മ്മാണം 6.50 ലക്ഷം രൂപയ്ക്കാണ് നടന്നത്.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ടാറിങ് നടത്തിയത്. ആവശ്യത്തിന് അസംസ്കൃത വസ്തുക്കള്‍ ഇല്ലാത്തതാണ് റോഡ് പൊളിയാന്‍ കാരണം. ഉദ്യോഗസ്ഥ-കരാര്‍ ലോബികളുടെ അഴിമതിയാണ് റോഡ് പൊട്ടിപൊളിയാന് കാരണമെന്നും ആരോപണമുണ്ട്. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പഞ്ചായത്തംഗം വിനോദ്കുമാര്‍ പറഞ്ഞു. റോഡ് പുനര്‍നിര്‍മ്മിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: