ശ്രീനഗര്‍: കശ്‌മീരിൽ യുവാക്കൾ ഭീകര സംഘടനകളിൽ കൂടുതൽ ആകൃഷ്ടരാകുന്നുവെന്ന് പോലീസ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം 95 യുവാക്കൾ വിവിധ ഭീകര സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരം ജമ്മുകശ്മീർ പോലീസാണ് പുറത്ത് വിട്ടത്.
കാശ്മീരില്‍ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ ഇവരുട പിന്തുണയോടെയാണ് നടന്നതെന്നും സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി പോലീസ് അറിയിച്ചു. യുവാക്കളെ ആകര്‍ഷിക്കാന്‍ സംസ്ഥാനവ്യാപകമായി ഇത്തരം സംഘടനകള്‍ വലവിരിച്ചിരിക്കുയാണ്. ലഹരിപദാര്‍ത്ഥങ്ങളും മറ്റ് വാഗ്ദാനങ്ങളും നല്‍കിയാണ് ഇവരെ സംഘടനകളിലേക്ക് ആകര്‍ഷിക്കുന്നതെന്നും പോലീസ് പറയുന്നു.
ഇവരെ ഉപയോഗിച്ച് തീവ്രവാദ സംഘടനകള്‍ നടത്തുന്ന ആക്രമണത്തില്‍ നിരവധി ജവാമാര്‍ക്ക് പരുക്കേറ്റതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തി വരുന്ന മികച്ച തീവ്രവാദ വിരുദ്ധ നിലപാട് ഒരു പരിധി വരെ യുവാക്കളെ ഭീകര സംഘടനകളിലേക്ക് പോകുന്നത് തടയാൻ സാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: