ന്യൂദല്‍ഹി: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ചാവേറുകള്‍ക്ക് സമമാണെന്നും ഇത്തരക്കാര്‍ നിര്‍ബന്ധമായും ശിക്ഷ അനുഭവിക്കണമെന്നും ദല്‍ഹി സെഷന്‍സ് കോടതിയുടെ നിരീക്ഷണം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവന്‍ കൂടിയാണ് അപകടത്തിലാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ കേസില്‍ ദക്ഷിണ ദില്ലി സ്വദേശിയായ രവി ശങ്കര്‍ എന്ന വ്യക്തിയുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് ജില്ല സെഷന്‍സ് കോടതി ജഡ്ജി ഗിരീഷ് കത്പലിയ ഇക്കാര്യം അറിയിച്ചത്. ഇത്തരം കാര്യങ്ങളില്‍ പിഴയടച്ച് ജാമ്യം നല്‍കാന്‍ ദാക്ഷിണ്യം കാണിച്ചാല്‍ പൊതു സമൂഹത്തിലേക്ക് തെറ്റായ സന്ദേശമായിരിക്കും പകരുന്നതെന്നും, കുറ്റവാളിക്കും തെറ്റ് മനസിലാക്കാനുള്ള അവസരവുമായിരിക്കും നഷ്ടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിയെ അഞ്ച് ദിവസത്തേക്ക് ജയിലിലടച്ച കോടതി ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സും ആറ് മാസത്തേക്ക് വിലക്കിയിട്ടുണ്ട്.
















