ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച മുന്‍ എഎപി നേതാവ് കപില്‍ മിശ്ര ഇന്നു സിബിഐയ്ക്കു പരാതി നല്‍കും. ചൊവ്വാഴ്ച രാവിലെ സിബിഐ ഓഫീസില്‍ എത്തുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് കെജ്രിവാളിനു രണ്ടു കോടി രൂപ കോഴ നല്കുന്നതു താന്‍ നേരിട്ടു കണ്ടുവെന്നാണു കപില്‍ മിശ്രയുടെ ആരോപണം.
ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം പുറത്തുവന്നതിനു പിന്നാലെ മിശ്രയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. എഎപി കെജ്രിവാളിനെതിരായ ആരോപണം തള്ളിക്കളയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: