Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുനന്ദ പുഷ്‌കര്‍ കേസ്: ചാനലിന്റെ ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 08:15 am IST
in India

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമം പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ രംഗത്ത്.തെറ്റായ കാര്യങ്ങളാണ് വാര്‍ത്തയിലുള്ളതെന്നും കോടതിയില്‍ അവ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും തരൂര്‍ ട്വിറ്റ് ചെയ്തു.

ധാര്‍മികതയില്ലാത്ത, മാധ്യമപ്രവര്‍ത്തകന്‍ എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും തരൂര്‍ പറഞ്ഞു.

ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ തരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സുനന്ദ 307-ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്. സുനന്ദ പുഷ്‌കറുമായും ശശി തരൂരിന്റെ അസിസ്റ്റന്റ് ആര്‍ കെ ശര്‍മ്മയുമായും വിശ്വസ്തന്‍ നാരായണനുമായും നടത്തി സംഭാഷണങ്ങളും ചാനല്‍ പുറത്തുവിട്ടു.

തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണത്തില്‍ തരൂരിനെതിരെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ ഇന്നലെ റിപ്പബ്ലിക് ടിവി പുറത്തുവിട്ടത്. സുനന്ദയുടെ മൃതദേഹം ലീല ഹോട്ടലില്‍ അവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നതടക്കമുള്ള വിവരങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.

തെക്കന്‍ ദല്‍ഹിയിലെ ലീല ഹോട്ടലിലെ 307-ാം നമ്പര്‍ മുറിയില്‍ താമസിച്ച സുനന്ദയുടെ മൃതദേഹം 345-ാം നമ്പര്‍ മുറിയിലേക്ക് മാറ്റിയിരുന്നുവെന്നാണ് ആരോപണം. ഇതു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന് ചാനല്‍ അവകാശപ്പെട്ടിരുന്നു. പുലര്‍ച്ചെ ഹോട്ടലില്‍ നിന്ന് പോയ ശശി തരൂര്‍ കുറച്ചു നേരത്തിനു ശേഷം മടങ്ങിയെത്തിയെന്ന് സഹായിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ചാനല്‍ അവകാശപ്പെടുന്നു. ഇത് സാധൂകരിക്കുന്ന നിരവധി ശബ്ദരേഖകളും പുറത്തുവിട്ടു.

അല്‍പ്രാക്സ് ഗുളികകളുടെ അമിത ഉപയോഗം, കരിക്കിന്‍ വെള്ളം കുടിച്ചത് തുടങ്ങിയ നിരവധി കാരണങ്ങള്‍ സുനന്ദയുടെ മരണകാരണമായി ശശി തരൂര്‍ ചൂണ്ടിക്കാണിച്ചെങ്കിലും അവയെല്ലാം പോലീസ് അന്വേഷണത്തില്‍ ശരിയല്ലെന്ന് തെളിഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാനുള്ള സുനന്ദയുടെ ശ്രമങ്ങള്‍ തരൂര്‍ തടഞ്ഞതായും ചാനലിന്റെ വാര്‍ത്തയില്‍ ആരോപിക്കുന്നു.

2014 ജാനുവരി 17നാണ് സുനന്ദയെ കൊല്ലപ്പെട്ട നിലയില്‍ ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. തരൂരിന് പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായ രാത്രിയിലാണ് സംഭവം. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദയുടെ മരണമെന്ന് വെളിവായെങ്കിലും അന്വേഷണം പിന്നെ മുന്നോട്ട് പോയില്ല. തരൂരിനെതിരെ പ്രകടമായ തെളിവുകള്‍ ലഭിക്കാത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.