ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിനെ അഴിമതി ആരോപണം ഉന്നയിച്ച കപില്‍ മിശ്രയെ ആംആദ്മി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. കേജ്‌രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍ കഴിഞ്ഞ ദിവസം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
രണ്ടു കോടി രൂപ മറ്റൊരു മന്ത്രി കേജ്‌രിവാളിനു കൈമാറിയാതായി താന്‍ നേരിട്ടു കണ്ടു എന്നാണ് കപില്‍ പറഞ്ഞത്. ഇതു സംബന്ധിച്ച തെളിവുകള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കപില്‍ കൈമാറിയിരുന്നു.
















