മുഹമ്മ: സംസ്ഥാന സബ്ജൂനിയര്‍ പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ മുഹമ്മ എബി വിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ആധിപത്യം. എക്യുപ്ഡ്- അണ്‍ എക്യുപ്ഡ് വിഭാഗങ്ങളിലായി ആറു താരങ്ങള്‍ ഏഴു സ്വര്‍ണവും രണ്ട് വെള്ളിയും കരസ്ഥമാക്കിയാണ് വിജയത്തിന് മാറ്റുകൂട്ടിയത്.
സി. അശ്വതിയും അജീഷയും റെക്കോഡോടെ രണ്ട് വീതം സ്വര്‍ണം കരസ്ഥമാക്കി. 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി സോന കുഞ്ഞുമോന്‍, അണ്‍ എക്യുപ്ഡ് 47 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഭാഗ്യലക്ഷ്മി, 52 കിലോയില്‍ രണ്ട് സ്വര്‍ണവും നവ്യാപ്രസാദ്, 72 കിലോയില്‍ രണ്ട് വെള്ളിയും, തേജസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
അണ്‍ എക്യുപ്ഡ് വിഭാഗത്തില്‍ ഭാഗ്യലക്ഷ്മി സ്‌ട്രോങ് വുമണ്‍ ഓഫ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടു. കായിക അദ്ധ്യാപകന്‍ വി. സവിനയന്റെ ശിക്ഷണത്തല്‍ ഇവരുള്‍പ്പെടെ 10 വിദ്യാര്‍ത്ഥികളാണ് പരിശീലനം നേടുന്നത്.
2012-ലാണ് പവര്‍ലിഫ്റ്റിങ് പരിശീലനം ആരംഭിച്ചത്. ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലുള്‍പ്പെടെ അമ്പതിലേറെ മെഡലുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞു.
















