ന്യൂദല്‍ഹി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും ഫ്ളാറ്റ് നിര്മ്മാതാളുമായ യുണീടെക്കിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ നിക്ഷേപം എട്ടാഴ്ചക്കുള്ളില്‍ മടക്കി നല്‍കാനും കോടതി ഉത്തരവിട്ടു.
അതുല്‍ ഗുപ്തയും മറ്റേതാനും പേരും നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്േറതാണ് ഉത്തരവ്. തങ്ങള്‍ അടച്ച പണം പതിനാല് ശതമാനം പലിശ സഹിതം ഉപഭോക്താക്കള്‍ തത്ക്കാലം വാങ്ങുക. പിന്നെയും സാമ്പത്തിക ബാധ്യത വരുന്നുണ്ടെങ്കില്‍ അക്കാര്യം പിന്നീട് പരിഗണിക്കാം. കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: