ഇംഫാല്‍: മണിപ്പൂരിലെ ലോക്കാച്ചോയിലുണ്ടായ സ്ഫോടനത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. ഇംഫാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അര്ജുന് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. ലോക്കാച്ചോയിലുള്ള ട്രാന്സ്എഷ്യന് ഹൈവേ 102ലാണ് സ്ഫോടനമുണ്ടായത്.
തിങ്കളാഴ്ച രാവിലെ മണിപ്പൂരിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപം സൈനിക വാഹനം ഹൈവേയിലൂടെ കടന്നു പോകുമ്പോഴായിരുന്നു സ്ഫോടനം. 165 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്.
വിദേശ നിര്‍മിത റിമോട്ട് കണ്ട്രോള് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സ്ഫോടനത്തില്‍ നിരവധി സൈനികര്‍ക്കു പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: