Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ പിടിയിലായത് വീട്ടുപുലിയെന്ന് സംശയം: അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 03:21 pm IST
in Kannur

കണ്ണൂര്‍: കഴിഞ്ഞമാസം കണ്ണൂരില്‍ സാഹസികമായി ഫോറസ്റ്റ് അധികൃതര്‍ മയക്കുവെടി വെച്ച് പിടികൂടിയ പുലി കാട്ടുപുലിയോ വീട്ടുപുലിയോ എന്ന കാര്യത്തില്‍ സംശയമുയര്‍ന്നതോടെ ഉന്നത അധികൃതര്‍ അന്വേഷണം തുടങ്ങി. മാര്‍ച്ച് അഞ്ചിനാണ് കണ്ണൂര്‍ സിറ്റി തായത്തെരുവില്‍ വെച്ച് പുലിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പുലി ഇരയെ വേട്ടയാടിപ്പിടിക്കാന്‍ മടിക്കുകയും ആടുകളുമായി ചങ്ങാത്തം കൂടുകയും ചെയ്തതോടെയാണ് ഫോറസ്റ്റ് അധികൃതര്‍ക്ക് പുലിയില്‍ സംശയം ജനിച്ചത്. ഈ മേഖലയില്‍ ഏതോ വ്യക്തി രഹസ്യമായി വളര്‍ത്തുന്ന പുലിയാണിതെന്നാണ് സംശയം. കൂടിനുള്ളില്‍ നിന്നും ഏതെങ്കിലും സാഹചര്യത്തില്‍ പുറത്തുചാടിയതാവാം ഇതെന്നും പറയപ്പെടുന്നു. പുലി കാട്ടില്‍ വളര്‍ന്ന ലക്ഷണങ്ങളൊന്നും കാട്ടാത്തതിനാല്‍ രണ്ട് മാസമായിട്ടും കാട്ടിലേക്ക് തുറന്നുവിടാന്‍ കഴിയാതെ വിഷമിക്കുകയാണ് അധികൃതര്‍.

തായത്തെരു റെയില്‍വേ ട്രാക്കിന് സമീപം മണിക്കൂറുകളോളം പുലി കിടന്നിരുന്നു. ഈ സമയം തെക്കോട്ടും വടക്കോട്ടും മുപ്പതിലേറെ തീവണ്ടികള്‍ കടന്നുപോയിട്ടും പുലി കിടന്ന സ്ഥലത്തു നിന്നും മാറിയിരുന്നില്ല. കുറ്റിക്കാട്ടില്‍ ആളുകള്‍ കൂട്ടംകൂടി നിന്നിട്ടും ശാന്തനായാണ് പുലിയെ കണ്ടെത്തിയത്. ഇത് പുലി ജനങ്ങളോട് അടുത്ത് ഇടപഴകുന്നുണ്ടെന്നതിന്റെ ലക്ഷണമാണെന്ന് അന്നുതന്നെ ജനസംസാരമുണ്ടായിരുന്നു. ഇതു കൂടാതെ പുലിയുടെ ശരീരത്തില്‍ മണ്ണോ ചളിയോ മറ്റ് അഴുക്കുകളോ ഒന്നുംതന്നെയുണ്ടായിരുന്നില്ല. ഇത് ഷാമ്പു പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കുളിപ്പിച്ച് വൃത്തിയാക്കിയതിനാലാണെന്നും പറയപ്പെടുന്നു. ഇപ്പോള്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലും ഇത് തെളിയിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നിന്നുതന്നെ വീടുകളില്‍ വളര്‍ത്തിയതല്ലെങ്കില്‍ സര്‍ക്കസ് കൂടാരത്തില്‍ നിന്നും ചാടിയതാണെന്നും സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്.

വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലെത്തി ജനങ്ങളെ അക്രമിക്കുന്ന ഘട്ടത്തില്‍ പുലിയെ വീട്ടില്‍ വളര്‍ത്തി എന്ന സംശയം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിട്ടുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും പുലിയെ കണ്ടു എന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.