കൊൽക്കത്ത: കൊൽക്കത്തയിലെ പ്രമുഖ മോഡലായ സോണിക ചൗഹാന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി മമത ബാനർജി പോലീസിനോട് ആവശ്യപ്പെട്ടു. ഏപ്രിൽ 29ന് കാറപകടത്തിലാണ് സോണിക കൊല്ലപ്പെട്ടത്. നടൻ വിക്രം ചാറ്റർജിയായിരുന്നു കാർ ഓടിച്ചിരുന്നത്.
ദക്ഷിണ കൊൽക്കത്തയിലെ റാഷ്ബിഹാരിയിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴി സോണിക മരിച്ചു. വിക്രം ചാറ്റർജി പരുക്കുകളോടെ രക്ഷപ്പെട്ടു.
അപകടകരമായി കാറോടിച്ചതിന് നടനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
വിക്രം മദ്യപിച്ച് വാഹനം ഓടിച്ചതാണ് സോണികയുടെ മരണത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൊൽക്കത്ത പൊലീസ് അന്വേഷണത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന പരാതി ഉയർന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
















