ശ്രീനഗര്‍: കശ്മീരിലെ ക്രമസമാധാനം താറുമാറാകുന്നു എന്ന് ചൂണ്ടിക്കാട്ടി 34 ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. സംസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പാകിസ്ഥാന്, സൗദി അറേബ്യ രാജ്യങ്ങളില്‍ നിന്നുള്ള ചാനലുകളാണ് നടപടി ആവശ്യപ്പട്ടതില് കൂടുതലും. പാക്, സൗദി ചാനലുകളുടെ പ്രക്ഷേപണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി നിഷേധിച്ചിരിക്കുന്ന ചാനലുകള്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ജമ്മുകാശ്മീരില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇതേതുടര്‍ന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. ഇതിന് പിന്നാലെയാണ് 34 ടി.വി ചാനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: