പത്തനാപുരം: കലാലയ വിദ്യര്‍ത്ഥികള്‍ക്കായി തലവൂരില്‍ നടന്നുവന്ന പ്രഥമവര്‍ഷ സംഘശിക്ഷാ വര്‍ഗിന് മംഗളപരമായ പരിസമാപ്തി. ഇരുപത്തൊന്ന് ദിവസം നീണ്ടുനിന്ന ശിബിരത്തിനാണ് സമാപനം കുറിച്ചത്—.
ശാരീരികവും ബൗദ്ധികപരമായ പഠനമാണ് ശിബിരത്തില്‍ ശിക്ഷാര്ത്ഥികള്ക്കായി നല്‍കിയത്. ക്യാമ്പിന് സമാപനം കുറിക്കുമ്പോള്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ജനമനസുകളില്‍ വലിയ സ്ഥാനമാണ് ശിബിരം ഏറ്റുവാങ്ങിയത്. ദിനംതോറും നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ക് സംരക്ഷണകവചമൊരുക്കിയും ജൈവപച്ചക്കറി കൃഷിയും പരിസ്ഥിതിസൗഹ്യദ വനവും ഉദ്യാനവും ഒരുക്കി ശിക്ഷാര്ത്ഥികള് മാതൃകയായി. വിവിധയിനം ഔഷധസസ്യങ്ങളും, ജൈവപച്ചക്കറികൃഷിയും കാഴ്ചക്കാര്‍ക്ക് മനോഹാരിത സമ്മാനിക്കുന്ന ഉദ്യാനവും ക്യാമ്പ് പരിസരമാകെ നട്ടുപിടിപ്പിച്ചു. സ്വാഭാവിക വനങ്ങള്‍ നശിക്കുമ്പോഴും ഇനി നിലനില്പിന് മനുഷ്യനിര്‍മ്മിത വനങ്ങള്‍ വേണമെന്ന സത്യം പുതുതലമുറയെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സമാപനത്തിന്റെ ഭാഗമായി ശിക്ഷാര്ത്ഥികള് ചിട്ടയോടെ നടത്തിയ ശാരീരിക് പ്രദര്‍ശനവും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: