പത്തനാപുരം: മതാതീത അദ്ധ്യാത്മികതയുടെ പുണ്യം നേരുന്ന ദേവസന്നിധിയാണ് ഗാന്ധിഭവനെന്നും മാനവസേവ മാധവസേവയാണെന്ന സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ഗാന്ധിഭവന് ചെയ്യുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഗാന്ധിഭവനില്‍ ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെവിടെയും ഒരു മതത്തിന്റെയും ആരാധനാകേന്ദ്രങ്ങളില്‍ ഗുരുവന്ദനം മുടക്കമില്ലാതെ ഇത്ര ഭക്തിയോടെയും പ്രാര്‍ത്ഥനയോടെയും നടക്കുന്നതായി അറിയില്ല. ഒരു മതഗ്രന്ഥങ്ങളിലും പറയാത്ത മതമൈത്രിയുടെയും മനുഷ്യനന്മയുടെയും സന്ദേശങ്ങളാണ് ഇവിടെ പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ.പുനലൂര്‍ സോമരാജന് സ്വാഗതം പറഞ്ഞു. വൈസ് ചെയര്മാന് പി.എസ്.അമല്‍രാജ്, അസി.സെക്രട്ടറി ജി.ഭുവനചന്ദ്രന്, ചീഫ് ജനറല്‍ മാനേജര്‍ വിജയന് ആമ്പാടി, ഇന്ദിരാദേവി അമ്മ, കെ.ആര്.മുരളീധരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: