ന്യൂദല്‍ഹി: എല്‍ കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ബി ജെ പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുമ്പോഴാണ് എല്‍ കെ അദ്വാനിക്കു വേണ്ടി മുന്‍ കേന്ദ്രമന്ത്രി ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയിരിക്കുന്നത്.
പ്രതിപക്ഷത്തിനും സ്വീകാര്യനായ നേതാവാണ് അദ്വാനി. ബി ജെ പി നേതാവ് എന്നതിനപ്പുറം രാജ്യതന്ത്രജ്ഞന് എന്ന നിലയിലേക്ക് അദ്വാനി വളര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷം പോലും ആദരിക്കുന്ന നേതാവാണ് അദ്ദേഹം. രാഷ്ട്രപതിയാകുന്നതിന് പ്രായം അദ്വാനിക്ക് തടസമല്ലെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.
അദ്വാനി രാഷ്ട്രപതിയാകുന്നത് കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ബി ജെ പിയുടെ ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മോദി-അമിത് ഷാ കൂട്ടുകെട്ടാണ്. നരേന്ദ്രമോദിയുടെ ഭരണത്തെ രണ്ടു വര്‍ഷത്തിനു ശേഷം ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: