കണ്ണൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമ ഇനി കണ്ണൂരിന് സ്വന്തം. കണ്ണൂര്‍ സാധു ഗ്രൂപ്പിന്റെ കീഴിലാണ് ഇരിപ്പിടം കൂടാതെയുള്ള വലിയ ഗാന്ധി പ്രതിമ നിര്‍മ്മിച്ചത്. ചാല സാധൂ മെറി കിഗ്ഡം അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ എംപി പി.കെ. ശ്രീമതി പ്രതിമയുടെ അനാച്ഛാദനം നിര്‍വ്വഹിച്ചു. ശില്‍പി സര്‍വ്വോത്തമനെ ചടങ്ങില്‍ ആദരിച്ചു.
സാധു എന്റര്‍പ്രൈസസിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്. ഇരിപ്പിടം കൂടാതെ 43 അടിയാണ് പ്രതിമയുടെ ഉയരം.
എ.കെ.ശശീന്ദ്രന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, സാധു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.പി വിനോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ നടന്നു.
















